വായനാപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം 19ന്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീമിഷന്‍, സാക്ഷരതാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ജില്ലയില്‍ നടത്തുന്ന വായാനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 രാവിലെ 10 ന് തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടക്കും. ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിതിയാവും. ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍പോള്‍ വായനദിന സന്ദേശം നല്‍കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി.കെ. വാസു പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ ലാലൂര്‍, പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ആര്‍. മല്ലിക, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ്, കുടുംബശ്രീമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാംലാല്‍ എന്നിവര്‍ ആശംസ നേരും. ചടങ്ങില്‍ ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് നന്ദിയും പറയും.
- Log in to post comments