ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട്ട് കടവ് ബാക്ക് വാട്ടര്‍ റോഡ് നിർമാണ ഉദ്ഘാടനം
കായംകുളം ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട്ട് കടവ് ബാക്ക് വാട്ടര്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍നിന്ന് 20.36 കോടി രൂപ വിനിയോഗിച്ച് ഡിജിബിഎം & ബിസി രീതിയില്‍ 9.16 കി.മീറ്റര്‍ നീളമുള്ള റോഡാണ് പുനരുദ്ധരിച്ചത്. യു. പ്രതിഭ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍. സി. ബാബു, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരന്‍, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി രഞ്ജിത്, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, മുതുകുളം ബ്ലോക്ക് മെമ്പര്‍ അംബുജാക്ഷി , ആര്‍. ആനന്ദന്‍, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാന്‍, ആലപ്പുഴ കോഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയര്‍മാന്‍ എം.എ. അലിയാര്‍, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള എന്നിവര്‍ സംസാരിച്ചു.
- Log in to post comments