എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
എറണാകുളം റീജിയണല്‍ ആന്റ് പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുളള കാലയളവില്‍ (രജിസ്ട്രേഷന് കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, സീനിയോറിറ്റി നഷ്ടപ്പെട്ട് റീരജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ചു പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിനു പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു മുഖേന ജോലി ലഭിച്ചു പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത് രാജി വെച്ചവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസല്‍ രജിസ്ട്രേഷന് സീനിയോറിറ്റി പുനസ്ഥാപിച്ച് നല്കാന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. എന്നാല്‍ ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയില്‍ മനപൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്ട്രേഷന് റദ്ദാക്കപ്പെട്ടവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ഈ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനസ്ഥാപിച്ച് കിട്ടാന്‍ അര്‍ഹതയുളള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റായ www.employment.kerala.gov.in ന്റെ ഹോം പേജില്‍ നല്കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന് വഴി പ്രത്യേക പുതുക്കല്‍ നടത്താവുന്നതാണ്. 01/10/2021 മുതല്‍ 30/11/2021 വരെയുളള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന് കാര്‍ഡും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ ഓഫീസില്‍ നേരിട്ടോ/ദൂതന് മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താവുന്നതാണ്. ഈ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനസ്ഥാപിക്കപ്പെട്ടവര്ക്ക് രജിസ്ട്രേഷന് നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. എറണാകുളം റീജിയണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ ഈ ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരുകാരണവശാലും പരിഗിക്കുന്നതല്ല എന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി&ഇ) അറിയിക്കുന്നു.
- Log in to post comments