Post Category
വാഹനങ്ങൾ കളക്ടറേറ്റിൽ എത്തിക്കണം
ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ, പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ് ഒഴികെയുള്ള എല്ലാ ഓഫീസുകളിലെയും വാഹനങ്ങളും ഡ്രൈവർമാരും നാളെ രാവിലെ 9 മണിക്ക് കലക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കൂടാതെ മിനി സിവിൽ സ്റ്റേഷൻ അടക്കം വിവിധ താലൂക്ക് പരിധികളിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ, പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ് ഒഴികെയുള്ള എല്ലാ ഓഫീസുകളിലെയും വാഹനങ്ങളും ,ഡ്രൈവർമാരും ബന്ധപ്പെട്ട തഹസിൽദാർ മുൻപാകെ രാവിലെ 9 മണിക്ക് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണം. ഓഫീസ് മേലാധികാരികൾ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കളക്ടർ വ്യക്തമാക്കി
date
- Log in to post comments