Skip to main content

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

 

കൊച്ചി:  പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ ആണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍(എറണാകുളം), പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ (എറണാകുളം, ആലുവ) എന്നിവിടങ്ങളിലേക്കുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ/ജനറല്‍ വിഭാഗം ഒഴിവുകളിലേയ്ക്ക് 2021-22 വര്‍ഷം പ്രവേശനത്തിനായി പ്ലസ്‌വണ്‍തലംമുതലുളള വിദ്യാര്‍ത്ഥികളില്‍ നിന്ന ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിശ്ചിത മാത്യകയിലുളള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വെച്ച്) ജാതി, വരുമാനം,നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെങ്കില്‍  ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം സഹിതം ഒക്‌ടോബര്‍ 30-ന് മുമ്പായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടര്‍മാര്‍ക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും എറണാകുളം ഫോര്‍ഷോര്‍ റോഡിലുളള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ഗവ.പ്രസ് റോഡിലുളള (ജില്ലാ കോടതി സമുച്ചയത്തിന് സമീപം) പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ആലുവ യു.സി കോളേജിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍: 0484-2422256).

 

date