അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് പരിശീലനം
തിരുവനന്തപുരം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഒന്‍പത് ഐ.റ്റി.ഐകളിലേയ്ക്ക് അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുമാരെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, കോപ്പ, ഡി.സി.എ സര്‍ട്ടിഫിക്കറ്റും മലയാളം കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 18 നും 40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തേയ്ക്കാണ് പരിശീലനം. ഒരു പ്രാവശ്യം ട്രെയിനിങ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വെള്ളപേപ്പറില്‍ ബയോഡേറ്റ ഉള്‍പ്പെടെ തയ്യാറാക്കിയ അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 27 വൈകുന്നേരം അഞ്ചു മണിക്ക് മമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യന്‍കാളി ഭവന്, കനകനഗര്‍ വെള്ളയമ്പലം കവടിയാര്‍ പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അപ്രന്റീസ് ആക്ട് അനുസരിച്ചുള്ള നിബന്ധനകള്‍ ബാധകമായിരിക്കുമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്.പി 1678/2018)
- Log in to post comments