Post Category
നവീകരിച്ച വാരപ്പെട്ടി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
എറണാകുളം: സമ്പൂർണ സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തിയ വാരപ്പെട്ടി വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ വാരപ്പെട്ടി വില്ലേജ് ഓഫീസ് നവീകരണ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വില്ലേജ് ഓഫീസർ റോയ് പി. ഏലിയാസിനെ ആദരിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്ക്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്തംഗം ശ്രീകല .സി, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, ജനകീയ സമിതി കൺവീനർ എം.എസ് ബെന്നി എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments