Skip to main content

ദുരിതാശ്വാസ ക്യാമ്പ് തുറന്നു 

ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിൽ ആര്യംപാടം പ്രദേശത്ത് പെയ്ത്തു വെള്ളം ഉയർന്നു വീടുകളിലേക്ക് കയറിയതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇതിൽ നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു നവജാത ശിശുവും ഉൾപ്പെടും.  മാണിക്യമംഗലം സെന്റ്. ക്ലയർ സ്കൂളിലാണ് ക്യാമ്പ് തുറന്നത്. കിടപ്പുരോഗി ഉള്ള കുടുംബത്തെ ക്യാമ്പിൽ താമസിപ്പിക്കാൻ കഴിയാത്തതിനാൽ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി.

date