Skip to main content

പാലുത്പാദകര്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ് ഇന്ന് (ജൂണ്‍ 19)

 

പിറവം: പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ക്ഷീരകര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാലും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ എറണാകുളം ജില്ലാ ഗുണനിലവാര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലുത്പാദകര്‍ക്ക് ബോധവത്കരണ ക്ലാസ്സ് നടത്തുന്നു. പാമ്പാക്കുട ബ്ലോക്ക്തല പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞപരിപാടിയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്.  ഇന്ന് രാവിലെ (ജൂണ്‍ 19) 10 മണിക്ക് പാലക്കുഴ സംഘം ഹാളില്‍ നടക്കുന്ന ബോധവത്കരണപരിപാടിയില്‍ പാല്‍ ഗുണമേന്മ വര്‍ദ്ധനവ് - പാലിന്റെ അണുഗുണ നിയന്ത്രണം കര്‍ഷകരുടെ നന്മയ്ക്ക് എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അബ്ദുള്‍ കബീര്‍ എം.എം ക്ലാസ് നയിക്കും. ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അവതരണം പിറവം ക്ഷീരവികസന ഓഫീസര്‍ കെ. ജയലക്ഷ്മി നടത്തും. ക്ഷീരവികസന വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍  ജോസ് ജേക്കബ് മോഡറേറ്ററാകുന്ന ചടങ്ങില്‍  എറണാകുളം ലാബ് ടെക്‌നീഷ്യന്‍ പുരുഷോത്തമന്‍, ജിനോ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും. 

പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ ഡോളി കുര്യാക്കോസ് ബോധവത്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്യും. പാലക്കുഴി ക്ഷീരസംഘം പ്രസിഡന്റ്  പുഷ്പ വിജയന്‍, പാലക്കുഴ ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ഷാജു, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ ശ്രീകുമാര്‍, പാലക്കുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ ഗോപി എന്‍.കെ, ജോസ് എന്‍.കെ, ശോഭന മോഹനന്‍, ജിബി സാബു തുടങ്ങിയവര്‍ പങ്കെടുക്കും.

date