രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ സിവില്‍ എഞ്ചിനിയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് വെള്ളിയാഴ്ച (ഒക്‌ടോബര്‍ 22) നടത്തുന്ന രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍.
രജിസ്ട്രേഷന്‍ സമയം : രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ മാത്രം. ജനറല്‍:- റാങ്ക് 31000 വരെയുള്ള വി.എച്ച്.എസ്.സി, എക്സ് സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം - റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, ഈഴവ - റാങ്ക് 35000 വരെ, മുസ്ലിം - റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, പിന്നോക്ക ക്രിസ്ത്യന്‍ - റാങ്ക് 42000 വരെ, പിന്നോക്ക ഹിന്ദു റാങ്ക് 35000 വരെ, പട്ടിക ജാതി -റാങ്ക് 42000 വരെ.
പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ കൊണ്ട് വന്നാല്‍ മതി. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.
- Log in to post comments