Skip to main content

ഭക്തി സാന്ദ്രമായി തുളസീവനം സംഗീതസദസ്

ശബരിമല: മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ തുളസീവനം എന്ന തൂലികാ നാമത്തില്‍ രചിച്ച ഭക്തിരസ പ്രധാനമായ സംസ്‌കൃത കീര്‍ത്തനങ്ങള്‍ ആലാപിക്കുന്ന സംഗീത സദസ് സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 45 വര്‍ഷമായി എല്ലാ വൃശ്ചികം ഒന്നിനും തുളസീവനം സംഗീത സദസ് സന്നിധാനത്ത് നടത്താറുണ്ട്.

മൂഴിക്കുളം ഹരികൃഷ്ണന്റെ ആലാപനത്തിനൊപ്പം ഉഡുപ്പി ശ്രീജിത്ത് വയലിനും ചങ്ങനാശേരി ജയന്‍ മൃദംഗവും അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെ മറ്റ് പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും തുളസീവനം സംഗീത സദസ് നടത്താറുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കെ.രാമന്‍ പിള്ള, പി.പത്മകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  

(പി.ആര്‍. ശബരി-8)

date