Skip to main content

അതി തീവ്ര മഴ : അടിയന്ത മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം

കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍  23 വരെ വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ കമ്മിഷണറാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഈ നിര്‍ദേശം.
 ഒക്ടോബര്‍ 20, 21 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഒക്ടോബര്‍ 21 ന് കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കാന്‍ സാധ്യത. അതുകൊണ്ട്  ഉരുള്‍പൊട്ടല്‍ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറിറ്റിയുടെ ഓറഞ്ച് ബുക്ക് 2021 ലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇത് പ്രകാരം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം

date