Skip to main content

ദുരന്ത സാധ്യത മേഖലയില്‍ ഉള്ളവരെ മുന്‍കൂട്ടി  മാറ്റി താമസിപ്പിക്കാന്‍ നടപടിയെടുക്കണം

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് 'അനൗണ്‍സ്മെന്റ്' വഴി വിവരം നല്‍കുകയും ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യണം.
നദീതീരങ്ങളില്‍ താമസിക്കുന്നവരെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും   മുന്‍കൂട്ടി ക്യാമ്പുകള്‍ സജ്ജമാക്കി മാറ്റിതാമസിപ്പിക്കണം.
കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ക്യാമ്പുകളുടെ പ്രവര്‍ത്തനം.
വരും ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായും മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോരപ്രദേശങ്ങളിലെ രാത്രികാല യാത്രകള്‍,വിനോദസഞ്ചാര മേഖലകളിലെ നിയന്ത്രണം,മൈനിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക്  കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
 നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ സംസ്ഥാനത്തെ മുഴുവന്‍ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലര്‍ത്തണം.
 സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിര്‍ദേശം പിന്‍വലിക്കുന്നത് വരെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറഞ്ഞു

date