Skip to main content

കരമണ്ണ് ലേലം 28 ന്

അടൂര്‍ വില്ലേജില്‍ ബ്ലോക്ക് ഒന്‍പതില്‍ റീസര്‍വെ 307 ല്‍ പെട്ട  സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് (അടൂര്‍ കോടതി സമുച്ചയം പരിസരത്ത്) നിക്ഷേപിക്കപെട്ടിട്ടുളള 608.75 ക്യൂബിക് മീറ്റര്‍  (1217.5 മെട്രിക് ടണ്‍) മണ്ണ് ഈ മാസം 28 ന് രാവിലെ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. താല്‍പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.

date