Skip to main content

ക്ഷീര വികസന സംഘങ്ങള്‍ക്ക് ധനസഹായം

 

ക്ഷീരവികസന വകുപ്പ് 'ക്ഷീര സംഘങ്ങള്‍ക്കുള്ള ധനസഹായം' പദ്ധതിയില്‍ ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സുസ്്ഥിരത ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനേജീരിയല്‍ ധനസഹായം നല്‍കുന്നു. 2020 - 2021 വര്‍ഷത്തില്‍ 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീരസംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിനായി ഒരു ക്ഷീര സംഘത്തിന് പരമാവധി 35000 രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. ക്ഷീരസംഘങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിശ്ചിത അപേക്ഷ ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

date