Skip to main content

ലേലം

 

മേലാമുറി - പുടൂര്‍- കോട്ടായി റോഡ്, പറളി - മുണ്ടൂര്‍, കുഴല്‍മന്ദം - മങ്കര, കണ്ണാടി - കിണാശ്ശേരി, പാലക്കാട് - ചിറ്റൂര്‍, പുതുനഗരം - കിണാശ്ശേരി, തേങ്കുറിശ്ശി - പെരുവെമ്പ്, പാലക്കാട് - തത്തമംഗലം - പൊള്ളാച്ചി റോഡുകളുടെ പാര്‍ശ്വ ഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.

ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ സെക്ഷന്‍ ഓഫീസ് പരിധിയിലെ പാര്‍ശ്വ ഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ സെക്ഷന്‍ നം.2 പാലക്കാട് കാര്യാലയത്തിന്റെ പരിധിയിലെ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റോഡ്, പത്തിരിപ്പാല - കോങ്ങാട് റോഡ്, പാലക്കാട് - പൊള്ളാച്ചി റോഡുകളുടെ ഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്കുള്ള കായ്ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ഈ കാര്യാലയത്തില്‍ ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് നാല് വരെ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date