Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 437 പേർ‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 22) 337 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 236 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേർ,
3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 437 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4450
പരിശോധന നടത്തിയതിലാണ് 337 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 46 പേർ

വടകരപ്പതി സ്വദേശികൾ 13 പേർ 

പുതുശ്ശേരി സ്വദേശികൾ 11 പേർ 

കരിമ്പ, ഒറ്റപ്പാലം, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം 

മണ്ണാർക്കാട്, കരിമ്പുഴ സ്വദേശികൾ ഒമ്പത് പേർ വീതം 

കാരാകുറുശ്ശി സ്വദേശികൾ എട്ടു പേർ

ചിറ്റൂർ-തത്തമംഗലം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ ഏഴ് പേർ വീതം 

അകത്തെത്തറ, ആലത്തൂർ, കണ്ണാടി, മരുതറോഡ്, നല്ലേപ്പിള്ളി, നെന്മാറ, പിരായിരി സ്വദേശികൾ ആറു പേർ വീതം 

കൊടുമ്പ്, കുമരംപുത്തൂർ, കുഴൽമന്ദം, മാത്തൂർ, മുണ്ടൂർ, മുതലമട, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, സ്വദേശികൾ അഞ്ചു പേർ വീതം  

അലനല്ലൂർ, കണ്ണമ്പ്ര, പട്ടാമ്പി, പുതുനഗരം, തരൂർ, ഷൊർണൂർ, വാണിയംകുളം സ്വദേശികൾ നാലു പേർ വീതം 

അമ്പലപ്പാറ, കിഴക്കഞ്ചേരി, നാഗലശ്ശേരി, പരുതൂർ, പട്ടിത്തറ, പെരുവെമ്പ്, പൊൽപ്പുള്ളി, തിരുവേഗപ്പുറ, വല്ലപ്പുഴ,  തെങ്കര, തൃത്താല സ്വദേശികൾ മൂന്നു പേർ വിതം 

അനങ്ങനടി, ചാലിശ്ശേരി, കടമ്പഴിപ്പുറം, കപ്പൂർ, കാവശ്ശേരി, കൊടുവായൂർ, കൊല്ലങ്കോട്, കോട്ടോപ്പാടം, മങ്കര, മുതുതല, പെരുമാട്ടി, തച്ചമ്പാറ, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വണ്ടാഴി, വിളയൂർ സ്വദേശികൾ രണ്ടു പേർ വീതം

അഗളി, ആനക്കര, ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോങ്ങാട്, കൊപ്പം, കോട്ടായി, കുലുക്കല്ലൂർ, ലക്കിടി-പേരൂർ, മലമ്പുഴ, മേലാർകോട്, പല്ലശ്ശന, പറളി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3881 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 10 പേർ എറണാകുളം ജില്ലയിലും 14 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 84 പേർ കോഴിക്കോട് ജില്ലയിലും 105 പേർ തൃശ്ശൂർ ജില്ലയിലും 248 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്. 

date