Skip to main content

ജില്ലയിൽ ഇന്ന് (22.10.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 16009 പേർ (2575 ഒന്നാം ഡോസും, 13434 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1525 പേർ (67 ഒന്നാം ഡോസ്, 1458 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 14 പേർ ( 2 ഒന്നാം ഡോസ്, 12 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (22.10.2021) ആകെ 16009 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 36  ആരോഗ്യ പ്രവർത്തകരും 45 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 2010 പേർ ഒന്നാം ഡോസും 6904 പേർ രണ്ടാം ഡോസുമടക്കം 8914 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 410 പേർ ഒന്നാം ഡോസും 3661 പേർ രണ്ടാം ഡോസുമടക്കം 4071 പേരും, 60 വയസിനു മുകളിലുള്ള 155 പേർ ഒന്നാം ഡോസും 2788 പേർ രണ്ടാം ഡോസുമടക്കം 2943 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 1525 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ ഒരു മുന്നണി പ്രവർത്തകൻ രണ്ടാം സോസും, 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 48 പേർ ഒന്നാം ഡോസും 1062 പേർ രണ്ടാം ഡോസുമടക്കം 1110  പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 14 പേർ ഒന്നാം ഡോസും 296 പേർ രണ്ടാം ഡോസുമടക്കം 310 പേരും, 60 വയസ്സിനു മുകളിലുള്ള 5 പേർ ഒന്നാം ഡോസും 99 പേർ രണ്ടാം ഡോസുമടക്കം 104 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 14 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 2 പേർ രണ്ടാം സോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date