Skip to main content

അന്തര്‍ദേശീയ യോഗ വാരാചരണത്തിന് തുടക്കം

ജൂണ്‍ 21 ന് അന്തര്‍ ദേശീയ യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടിക്ക് തുടക്കമായി. നാഷണല്‍ ആയുഷ്മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണത്തെയും ആഘോഷം. ഇതിന്റെ ഭാഗമായി ജൂണ്‍ 14 മുതല്‍ 21 വരെ യോഗ വാരാചരണം ജില്ലയിലുടനീളം ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഇതിന്റെ ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ ജസി പി.സി യും ജില്ല ഹോമിയോ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. അബ്ദൂള്‍ സലാമും നിര്‍വഹിച്ചു. ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. 
ഈ വര്‍ഷത്തെ തീമായ സ്ത്രീകളുടെ ആരോഗ്യം യോഗയിലൂടെ എന്ന വിഷയത്തിലൂന്നിയാണ് ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നത്. ജൂണ്‍ 20 ന് വൈകുന്നേരം വിവിധ പരിപാടികള്‍ കോഴിക്കോട് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും. ജൂണ്‍ 21 ന് ജില്ലാതല ആഘോഷത്തില്‍ ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ ശ്രീകുമാര്‍ നമ്പൂതിരി, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കവിത പുരുഷത്തോമന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

date