Skip to main content

നോർക്ക റൂട്ട്‌സ:് ഫീസ് നിരക്ക് പുതുക്കി

നോർക്ക റൂട്ട്‌സ് നൽകുന്ന പ്രവാസി ഐഡന്റിറ്റി കാർഡ്, എൻ.ആർ.കെ ഇൻഷ്വറൻസ് കാർഡ് എന്നിവയ്ക്കുള്ള ഫീസ് 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഓൺലൈനായും നേരിട്ടും പണം അടയ്ക്കുന്നവർക്ക് പുതിയ നിരക്ക് ബാധകമാണ്. ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും. പുതിയ നിരക്കുകൾ ഈ മാസം 20ന് നിലവിൽ വരുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ 1800 425 3939, 0471 233 33 39. 

(പി.എൻ.എ. 1309/2018)

date