Skip to main content

പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അടൂര്‍  മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന  പെണ്‍കുട്ടികളുടെ  പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി  വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ പറക്കോട്   ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം.

ഫോണ്‍. 9633003346.

date