സ്ത്രീ സുരക്ഷ: ജില്ലയില്‍ പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോള്‍ സംവിധാനവും
സത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണുന്നതിന്‍റെ ഭാഗമായാണ് കേരള പൊലീസിന്‍റെ ഉദ്യമ സേവനങ്ങളില്‍ ഒന്നായി പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക--പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പൊതുസ്ഥലത്ത് സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പിങ്ക് പോലീസ് സേവനം പാലക്കാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്രൈംബ്രാഞ്ച് ഡി.വൈഎസ്.പിയും ജനമൈത്രി പൊലീസ് നോഡല്‍ ഓഫീസറുമായ പി. ശശി കുമാര്‍ അധ്യക്ഷനായി . സംസ്ഥാനത്തെ ഏഴാമത്തെ പിങ്ക് പൊലീസ് സംവിധാനമാണ് ജില്ലയില്‍ ഉദ്ഘാടനം ചെയ്തത്.സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനും സുരക്ഷയ്ക്കും വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.അവര്‍ക്കായി പ്രത്യേക വകുപ്പ് തന്നെ രൂപവത്കരിച്ചിട്ടുണ്ട്. പിങ്ക് പൊലീസ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പൊലീസില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ വനിതാ പൊലീസിന്‍റെ സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വനിത സെല്ലുകള്‍ നിലവിലുണ്ട്. ഇവിടെ ഗാര്‍ഹിക അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനുളള കൗണ്‍സലിങ് ലഭ്യമാണ്. പൊലീസ് സ്റ്റേഷനുകള്‍ സ്ത്രീ സൗഹാര്‍ദമാകണമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വനിതകള്‍ മാത്രമുളള പത്ത് സ്റ്റേഷനുകള്‍ നിലവിലുണ്ട്. പൊലീസില്‍ വനിതാ പ്രാതിനിധ്യം പതിനഞ്ച് ശതമാനമാക്കി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു വനിതാ ബറ്റാലിയന്‍ ആരംഭിക്കുകയും 451 തസ്തികകള്‍ അനുവദിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. വനിതാ പ്രാതിനിധ്യം 25 ശതമാനം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനികവത്കരിച്ചും ശാസ്ത്രീയ കുറ്റാന്വേഷ്ണത്തിന് പരിശീലനം നല്‍കിയും പൊലീസ് സ്റ്റേഷനിലെ അന്തരീക്ഷം കൂടുതല്‍ ജനസൗഹാര്‍ദമാക്കിയും പൊലീസ് സേനയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനോടൊപ്പം മര്യാദയോടെയുള്ള പെരുമാറ്റവും അഴിമതിരഹിത പ്രവര്‍ത്തനവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡി.പി.ഒ അനക്സ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ ഐ.പി.എസ് , സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.എല്‍.രാധാകൃഷ്ണന്‍, പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാര്‍, ഡി.വൈ.എസ്.പി (അഡ്മിനിസ്ട്രേഷന്‍) കെ.സുന്ദരന്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments