Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സപ്പോര്‍ട്ട് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് വഴി വിദ്യാഭ്യാസാനുകൂല്യം നല്‍കുന്ന പ്രൊജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബിടെക്/ എം സി എ/ എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 21,000 രൂപ. വിശദവിവരങ്ങളും അപേക്ഷഫോറവും www.cybersri.org ല്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ പ്രൊജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ cybersricdit@gmail.com ലോ നവംബര്‍ മൂന്നിനകം അയക്കണം. ഫോണ്‍: 9895478273.

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

2020-21 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ് എസ് എല്‍ സി അവാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. പ്ലസ് ടു അവാര്‍ഡ് വിതരണം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വ്വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വി നാരായണന്‍ അധ്യക്ഷനാകും.

ലാറ്ററല്‍ എന്‍ട്രി; സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ ഗവ.പോളി ടെക്‌നിക് കോളേജിലെ ഈ അധ്യയന വര്‍ഷത്തെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 28 വ്യാഴാഴ്ച നടക്കും. വിവരങ്ങള്‍ക്ക് www.polyadmission.org/let സന്ദര്‍ശിക്കുക. ഫോണ്‍: 9048254385, 9495014294.

അധ്യാപക പരിശീലന കോഴ്‌സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ്ങ് ഡിവിഷന്‍ നടത്തുന്ന മോണ്ടിസോറി പ്രീ പ്രൈമറി, നഴ്‌സറി അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

ഉയര്‍ന്ന തിരമാലക്ക് സാധ്യത

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ഒക്ടോബര്‍ 28 രാത്രി 11.30 വരെ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കുകയും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം.  

സ്‌പോട്ട് അഡ്മിഷന്‍

ഐ എച്ച് ആര്‍ ഡി പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 29നകം നല്‍കണം. ഫോണ്‍: 04602 206050.

പ്രവേശന കൗണ്‍സലിങ്ങ്

കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ ടി ഐയില്‍ ഈ അധ്യയന വര്‍ഷത്തെ എന്‍സിവിടി ട്രേഡുകളിലേക്കുള്ള പ്രവേശന കൗണ്‍സലിങ്ങ്് ഒക്ടോബര്‍ 28ന്  രാവിലെ ഒമ്പത് മണിക്ക് നടത്തും. എസ് സി 140 മാര്‍ക്ക് മുതല്‍ 165 വരെയും മറ്റ് വിഭാഗക്കാര്‍ക്ക് 170 മാര്‍ക്ക് മുതല്‍ 185 വരെ ലഭിച്ചവര്‍ക്കും കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷ നമ്പര്‍ സഹിതം ഹാജരാകണം. ഫോണ്‍: 9495795286, 9446677256, 9747009343.  

ഇന്റീരിയര്‍ ഡിസൈനിങ്ങ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ഭാഗമായി ഓട്ടോ കാഡ്, ത്രിഡിഎസ് മാക്‌സ്, വി- റെ, റെവിറ്റ്, ഫോട്ടോഷോപ്പ്, സ്‌കെച്ച് അപ്പ് എന്നീ സോഫ്‌റ്റ്വെയറുകളില്‍ പരിശീലനം നല്‍കും.  പ്ലസ് ടു, വി എച്ച് എസ് ഇ, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447311257.

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം
 
സുവിധാ സമാഗമം 28, 29 തീയ്യതികളില്‍

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ സുവിധാ സമാഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28 വ്യാഴാഴ്ച വൈകിട്ട് 3.30ന് ഇ എസ് ഐ കോര്‍പ്പറേഷന്റെ എല്ലാ ബ്രാഞ്ച് ഓഫീസുകളിലും 29 ന് വൈകിട്ട് 3.30ന് കോഴിക്കോട് സബ് റീജിയണല്‍ ഓഫീസിലും സമാഗമം നടത്തും. ഇ എസ് ഐ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും തൊഴിലുടമകള്‍ക്കും പരിപാടിയില്‍ പങ്കെടുത്ത് സംശയനിവാരണവും പരാതി പരിഹാരവും തേടാം. നവംബര്‍ ഒന്ന് വരെയാണ് വാരാചരണം.

താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രറേറിയന്‍ (ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സയന്‍സ്/ പോസ്റ്റ് ഗ്രാജേ്വഷന്‍ ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍), കാത്ത് ലാബ് ടെക്‌നീഷ്യന്‍ (ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി), സ്‌ക്രബ് നഴ്‌സ് (പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്‌സിങ്ങ് ആന്റ് മിഡ്‌വൈഫറി/ ബി എസ് സി നഴ്‌സിങ്ങ്, കാത്ത് ലാബ് സ്‌ക്രബ് നഴ്‌സായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യത പി എസ് സി അംഗീകൃതമായിരിക്കണം.

താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31നകം ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സമര്‍പ്പിക്കാത്തവര്‍ അതിന്റെ കോപ്പി കൂടി സമര്‍പ്പിക്കണം. ഫോണ്‍: 0497 2704014.

ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട്; അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പൗള്‍ട്രി വേസ്റ്റ് റെന്ററിങ്ങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും അനുമതി നല്‍കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റിയിലെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് ആയി പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. മീറ്റ് ടെക്‌നോളജി/ സ്ലോട്ടര്‍ ഹൗസ്/റെന്ററിങ്ങ് മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മീറ്റ് ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള വെറ്ററിനറി കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സര്‍വ്വീസിലുള്ളതോ വിരമിച്ചതോ ആയവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ sbmkannur@gmail.com എന്ന വിലാസത്തില്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2700078.

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി  കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ്, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ ഒഴിവുകള്‍ ഉണ്ട്. താല്‍പ്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0467 2257541.
 

date