Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, മദര്‍ തെരേസ്സ ഓഡിറ്റോറിയം ചെമ്പേരി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം, കൊളക്കാട് സാംസ്‌കാരിക നിലയം കണിച്ചാര്‍, ശിശു മന്ദിരം പെരിങ്ങളായി സ്റ്റോപ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അംബേദ്ക്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം കണ്ണാടിവെളിച്ചം, കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കാര്യാട്ടുപുറം മദ്രസ്സ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും കാങ്കോല്‍ ആലപ്പടമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കണ്ടംകുളങ്ങര എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

 

ബുധനാഴ്ച 52 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) 52 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194, 04972713437.

date