Skip to main content

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിളിക്കാം : 1515  ടോള്‍ഫ്രീ  നമ്പര്‍

 

    സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായുള്ള പിങ്ക് പോലീസ് കണ്‍ട്രോള്‍ റൂം പട്രോളിങ് സംവിധാനം പാലക്കാട് ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  ഇനി 1515 എന്ന 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം തേടാം. ഒരു എസ്.ഐയുടെ നേതൃത്വത്തിലുളള പിങ്ക് പൊലീസിന്‍റെ സംഘം അത്യാധുനിക സംവിധാനമുളള വാഹനത്തില്‍ ജില്ലയില്‍ ഇന്നു മുതല്‍ പട്രോളിങ് നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പിങ്ക് പൊലീസ് പട്രോളിങ് സംവിധാനമുണ്ടാകുക.  പൊലീസ് സ്റ്റേഷനുകളേയും കണ്‍ട്രോള്‍ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കുക.രാത്രി എട്ടിന് ശേഷം 1091 എന്ന നമ്പറില്‍ വിളിച്ചാലും സുരക്ഷാസേവനം ലഭ്യമാകും.

date