കണ്ണൂര്‍ അറിയിപ്പുകള് 26-10-2021
ഫോട്ടോഗ്രാഫര്‍ പാനല്‍ അഭിമുഖം 28ന്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍ പാനലിന് അപേക്ഷിച്ചവരുടെ അഭിമുഖം ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തും. അപേക്ഷിച്ചവര്‍ യോഗ്യത തെളിയ്ക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ക്യാമറയും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് പി ആര് ഡി മേഖല സെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ടെക്നിക്കല്‍ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്; അപേക്ഷിക്കാം
അസാപില്‍ ടെക്നിക്കല്‍ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഫ്യൂച്ചറിസ്റ്റിക് ടെക്നിക്കല്‍ കോഴ്സുകള്‍ക്കുള്ള പാര്‍ട്ട്ടൈം ട്രെയിനര്‍ ആകാനുള്ള അവസരമാണ് സ്റ്റെപ് (സ്കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ ലഭിക്കുക. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ എം ടെകാണ് യോഗ്യത. നവംബര്‍ 10നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി https://asapkerala.gov.in/?q=node/1384 സന്ദര്‍ശിക്കുക.ഫോണ്‍: 9495999661, 9633786212, 9495999692.
മാലിന്യ മുക്ത കണ്ണൂര്‍; ഈ മാസം ചെരുപ്പും ബാഗും ശേഖരിക്കും
ഒക്ടോബറില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ക്ലീന്‍ കേരള കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങള്‍ കൈമാറുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജരെ ഒക്ടോബര്‍ 31നുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രേഖാമൂലം മെയില്‍ വഴി അറിയിക്കണം. ഓരോ മാസവും പ്രത്യേക കലണ്ടര്‍ പ്രകാരമാണ് ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. നിലവില്‍ 65 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ക്ലീന്‍ കേരള കമ്പനിയുമായി മാലിന്യ കൈമാറ്റത്തിന് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. മുഴുന്‍ തദ്ദേശ സ്ഥാപനങ്ങളെയും കലണ്ടര്‍ പ്രകാരമുള്ള ശേഖരണത്തിലേക്ക് കൊണ്ടുവരികയാണ് ഹരിത കേരള മിഷന്റെ ലക്ഷ്യം.
ഐ ടി ഐ അഡ്മിഷന് കൗണ്‍സലിങ്ങ്
കയ്യൂര്‍ ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവ ഐ ടി ഐയില്‍ ഒക്ടോബര്‍ 27 ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്താന്‍ നിശ്ചയിച്ച അഡ്മിഷന് കൗണ്‍സലിങ്ങ് പുനക്രമീകരിച്ചു. ജനറല്‍/ ഒ ബി എച്ച്/ ഈഴവ/ മുസ്ലിം/ എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 185 മാര്‍ക്ക് മുതല്‍ 205 ഇന്‍ഡക്സ് മാര്‍ക്ക് വരെയും എസ്സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 165 മാര്‍ക്ക് മുതല്‍ 180 ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവരെ കൂടി കൗണ്‍സലിങ്ങില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itikayyur.kerala.gov.in. ഫോണ്‍: 9495795286, 9446677256, 9747009343.
ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
ബീഡി ചുരുട്ട് മേഖലയില്‍ ജോലി ചെയ്യുന്ന ഇ എസ് ഐ, ഇ പി എഫ് എന്നിവയുടെ പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികളും ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അക്ഷയ കേന്ദ്രം, കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവ വഴിയോ സ്വന്തം നിലയിലോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706133.
ഭരണാനുമതി ലഭിച്ചു
അഴീക്കോട് എം എല്‍ എയുടെ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 4.67 ലക്ഷം രൂപ വിനിയോഗിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ നിടുവാട്ട് തയ്യിലെ വളപ്പ് റോഡ് കള്‍വര്‍ട്ട് -അഴുക്കുചാല്‍ നിര്‍മ്മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ക്ഷീരോല്പന്ന നിര്‍മാണ പരിശീലനം
ക്ഷീര വികസന വകുപ്പിന്റെ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പത്ത് ദിവസത്തെ ക്ഷീരോല്പന്ന നിര്‍മാണ പരിശീലനം നല്കുന്നു. നവംബര്‍ ഒന്ന് മുതല്‍ 11 വരെ രാവിലെ 10 മണി മുതല്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവരും സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.
താല്പര്യമുള്ളവര് ഒക്ടോബര്‍ 28ന് വൈകിട്ട് നാലു മണിക്ക് മുമ്പ് 0495 2414579 ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫീസ് 135 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 14 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ആറളം ഓടന്തോട് അക്ഷയ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ എട്ടിന് ഉച്ചക്ക് 12 മണിക്കകം പ്രൊജക്ട് ഓഫീസര്‍, ഐ ടി ഡി പി, സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്ക്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700352.
അക്ഷരകൈരളി പ്രചാരണം തുടങ്ങി
സംസ്ഥാന സാക്ഷരതാ മിഷന്റെ മുഖപത്രമായ അക്ഷരകൈരളിയുടെ പ്രചാരണം ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണില്‍ നിന്നും പതിപ്പ് ഏറ്റുവാങ്ങി പ്രചാരണത്തിന് തുടക്കം കുറിച്ചു. പി കെ സ്വപ്ന, കെ കുര്യാക്കോസ്, യു രജിത, വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
ഫിസ്ക്സ് ഗസ്റ്റ് ലക്ചര്‍ നിയമനം
കണ്ണൂര്‍ കൃഷ്ണ മേനോന് ഗവ. വനിതാ കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2746175.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (റേഡിയോളജിസ്റ്റ്), മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ക്കും www.nhmkannur.in സന്ദര്‍ശിക്കുക. നവംബര്‍ മൂന്ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.
ദേശീയ പാത നഷ്ടപരിഹാരം; അദാലത്ത് നവംബര്‍ ഒന്ന് മുതല്‍
ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണത്തിന് ആധാരങ്ങളും അനുബന്ധ സാക്ഷ്യപത്രങ്ങളും ഹാജരാക്കുവാന്‍ ബാക്കിയുള്ള ഭൂവുടമകള്‍ക്കായി നവംബര്‍ ഒന്നുമുതല്‍ വില്ലേജ്തല അദാലത്തുകള്‍ നടത്തുന്നു. ഭൂമി ഉള്‍പ്പെടുന്ന പ്രദേശത്തെ വില്ലേജ് ഓഫീസുകളിലാണ് അദാലത്ത് നടക്കുക. തീയതി, സമയം, ഭൂമി ഉള്‍പ്പെടുന്ന വില്ലേജ് ക്രമത്തില്‍.
നവംബര്‍ ഒന്ന് - രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ - മുഴപ്പിലങ്ങാട്. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ- കടമ്പൂര്. നവംബര്‍ രണ്ട് - രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ - എടക്കാട്. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - ചെമ്പിലോട്. നവംബര്‍ മൂന്ന് -രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ - വലിയന്നൂര്‍. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - ചേലോറ. നവംബര്‍ അഞ്ച് - രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - ചിറക്കല്‍. നവംബര്‍ ആറ് - രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - എളയാവൂര്. ഫോണ്‍: 0497 2707623.
ലേലം
ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഉപയോഗശൂന്യമായ വിവിധ ഉപകരണങ്ങള്‍ നവംബര്‍ 10 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് ലേലം. ഫോണ്‍: 0497 2707859.
അധ്യാപക ഒഴിവ്
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക ഒഴിവ്. യു പി വിഭാഗത്തില്‍ ഒന്നും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 29ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍: 0497 2700 891.
- Log in to post comments