Skip to main content

ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള മൂന്നാം സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 2021-22   അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള ഒഴിവുളള  സീറ്റുകളിലേക്കുളള മൂന്നാം സ്പോട്ട് അഡ്മിഷന്‍ വെളളിയാഴ്ച (ഒക്ടോബര്‍ 29) നടത്തും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത്  മുതല്‍ 10.30  വരെ ആയിരിക്കും. പത്തനംതിട്ട ജില്ലാ  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ  അപേക്ഷകര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  വിദ്യാര്‍ഥികള്‍  ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

date