തരൂരില്‍ 150 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും - മന്ത്രി എ.കെ. ബാലന്‍
നടപ്പ് സാമ്പത്തിക വര്‍ഷം തരൂര്‍ മണ്ഡലത്തില്‍ 150 കോടിയുടെ അടിസ്ഥാന വികസനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക- പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ മാങ്ങോട്-എളനാട് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണമ്പ്ര-പുതുക്കോട്-വടക്കഞ്ചേരി-കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി ജൂലൈ അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ് ഉദ്ഘാടനം ചെയ്യും. കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ തോലന്നൂരില്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം ചെലവിട്ടാണ് റോഡ് നിര്‍മിച്ചത്.
മാങ്ങോട് ഗെയിറ്റില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. രജിമോന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. കെ ചാമുണ്ണി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. വനജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുലോചന, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സ്വാമിനാഥന്‍, ജോഷി ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് അംഗം ശാന്ത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. മുരളീധരന്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സി. ശ്രീപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments