Skip to main content

തനതു പൊക്കാളി വിത്ത് സംഭരണത്തിൻ്റെ കൊയ്ത്തുത്സവം

 

എറണാകുളം: ചിറ്റാറ്റുകര പൂയപ്പിള്ളിയിൽ പാട്ടത്തിനെടുത്ത  ആറ് ഏക്കറിൽ കൃഷി ചെയ്ത തനതു പൊക്കാളിയുടെ കൊയ്ത്തുത്സവം നടന്നു. പറവുർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 ൻ്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.

തനതു പൊക്കാളി വിത്ത് സംഭരണത്തിൻ്റെ ഭാഗമായി നടന്ന കൊയ്ത്തുത്സവം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ, പഞ്ചായത്ത് അംഗം ധന്യ ബാബു, ബാങ്ക് പ്രസിഡൻ്റ് എ.ബി മനോജ്, സെക്രട്ടറി കെ.എസ് ജയ്സി, ബാങ്ക് ഡയറക്ടർമാർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

date