എസ്.സി.ഇ.ആര്.ടി പരിശീലനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്.ടി.) പഠന സാമഗ്രികള്‍ വികസിപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ പരിശിലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഉദ്ഗ്രഥനം, പരിസര പഠനം, സോഷ്യല്‍ സയന്‍സ്, ഗണിതം, തമിഴ്, അറബിക്, സംസ്കൃതം, എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 നകം അപേക്ഷിക്കണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ച 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എഡ്. ബിരുദം അല്ലെങ്കില്‍ ബി.എഡും വിഷയത്തിലെ ഗവേഷണ ബിരുദവുമാണ് യോഗ്യത. പി.എച്ച്ഡിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ അലവന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കും.
പി.എന്‍.എക്സ്.2467/18
- Log in to post comments