നവീകരിച്ച പാലയാട് സിഡ്‌കോ എസ്‌റ്റേറ്റ് ഉദ്ഘാടനം ഒക്ടോബര്‍ 30ന്
വ്യവസായ വകുപ്പിന് കീഴിലുള്ള പാലയാട് സിഡ്‌കോ വ്യവസായ എസ്‌റ്റേറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നവീകരിച്ച ധര്‍മ്മടം പാലയാട് വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 30 (ശനി) ഉച്ചക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
വ്യവസായ അടിസ്ഥാന സൗകര്യം, അസംസ്‌കൃത പദാര്‍ഥ വിപണനം, നിര്‍മാണം, ചെറുകിട വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനം, ഉല്‍പാദനം എന്നിങ്ങനെ അഞ്ച് ഡിവിഷനുകളിലായാണ് കേരള സിഡ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍. പാലയാട് സിഡ്‌കോയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഹെയര്‍ ഓയില്‍, പ്ലാസ്റ്റിക്, ചെരുപ്പ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ വിവിധ നിര്‍മാണയൂണിറ്റുകളുള്‍പ്പെടെ നിലവില്‍ നാല്‍പ്പത്തിയഞ്ച് ചെറുകിട വ്യവസായ യൂണിറ്റുകളാണുള്ളത്. വ്യവസായ എസ്റ്റേറ്റ് നവീകരിക്കണമെന്ന സംരംഭകരുടെയും, തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതെന്ന് ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് മാനേജര്‍ പി ഡി ഷൈമോള്‍ പറഞ്ഞു. എസ്റ്റേറ്റ് നവീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റി സെന്റര്‍, അഴുക്കുവെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇവയുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, മഴവെള്ള സംഭരണി, ചുറ്റുമതില്‍, ഓവുചാല്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ ഓവുചാല്‍, അലങ്കാര ചുറ്റുമതില്‍, പ്രവേശന കവാടം, സെക്യൂരിറ്റി ക്യാബിന്‍, അറുപത് തെരുവുവിളക്കുകള്‍, എസ്റ്റേറ്റിനകത്തുള്ള 868 മീറ്റര്‍ റോഡ്, സിവില്‍ ഇലക്ട്രിക് പ്രവൃത്തികള്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചത്. രണ്ടു ഘട്ടങ്ങളിലുമായി 5.5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സിഡ്‌കോ പൂര്‍ത്തീകരിച്ചത്. 2018 ലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. സിഡ്‌കോ എസ്‌റ്റേറ്റ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വി ശിവദാസന്‍ എംപി അധ്യക്ഷത വഹിക്കും
- Log in to post comments