Skip to main content

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് - പങ്കാളികളാകാന്‍ അവസരം

 

 

 

വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. വാട്ടര്‍ ഫെസ്റ്റ്  മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുളള സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമാകുന്ന അപേക്ഷകള്‍ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തി മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ htttps://kozhikode.nic.in  എന്ന വെബ് സൈറ്റില്‍ Events ല്‍ waterspotseventregistrationform   ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  അപേക്ഷകള്‍ beyporewaterfest@gmail.com മെയിലിലേക്ക് അയക്കണം.  അവസാന തീയതി നവംബര്‍ 15.

date