കണ്ണൂര്‍ അറിയിപ്പുകള് 29-10-2021
ജില്ലാ വികസന സമിതി യോഗം
ഒക്ടോബര്‍ 30 ശനിയാഴ്ച രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച ജില്ലാ വികസന സമിതി യോഗം അന്നേ ദിവസം 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പി ഐ യു; നവംബര്‍ 12 വരെ അപേക്ഷിക്കാം
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സീയര്‍, സീനിയര്‍ അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് ബി ടെക്ക് സിവില്‍, ഓവര്‍സിയര്‍ക്ക് ഡിപ്ലോമ സിവിലുമാണ് യോഗ്യത. സീനിയര്‍ അക്കൗണ്ടന്റിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ പി ഡബ്ല്യു ഡി ഇറിഗേഷന്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ്ങ് വിഭാഗം ഇവയില്‍ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. 65 വയസ് കവിയരുത്. നവംബര്‍ 12ന് വൈകിട്ട് അഞ്ച് മണിക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കലക്ടറേറ്റ് ബില്‍ഡിങ്ങ്, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഭരണഘടന കരുതലും കാവലും; ജില്ലാതല പരിശീലനം ശനിയാഴ്ച
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തില്‍ ഒക്ടോബര്‍ 30 ശനിയാഴ്ച ജില്ലാതല പരിശീലനം സംഘടിപ്പിക്കുന്നു. ലോയേഴ്സ് യൂണിയന് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. പി ശശി ഇന്ത്യന്‍ ഭരണഘടനയും സവിശേഷതകളും എന്ന വിഷയത്തിലും, ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി പി ശശീന്ദ്രന് ഇന്ത്യന്‍ ഭരണഘടനയും വര്‍ത്തമാനകാല പ്രശ്നങ്ങളും എന്ന വിഷയത്തിലും ക്ലാസുകളെടുക്കും. താലൂക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുമാണ് പരിശീലനം നല്‍കുക.
ഐ വി ദാസ് അനുസ്മരണം ശനിയാഴ്ച
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 ശനിയാഴ്ച ഐ വി ദാസ് അനുസ്മരണം നടത്തും. ജില്ലാ സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടത്തുന്ന അനുസ്മരണ പരിപാടി സാഹിത്യകാരന് എം മുകുന്ദന് ഉദ്ഘാടനം ചെയ്യും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തും.
ലഹരി വിരുദ്ധ ബോധവല്‍ക്കരണം:
സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് അപേക്ഷിക്കാം
തീരദേശ മേഖലയില്‍ കായിക പരിശീലനത്തിലൂടെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പരിശീലന കേന്ദ്രം ഒരുക്കുന്നതിന് താല്പ
ര്യമുള്ള സ്പോര്‍ട്സ് ക്ലബ്ബുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ലബ്ബുകള്‍ക്ക് അംഗീകൃത രജിസ്ട്രേഷനും 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുണ്ടാകണം. അടച്ചുറപ്പുള്ള 200 ചതുരശ്ര അടി സ്ഥലം ലഭ്യമാക്കാന്‍ സാധിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. വിലാസം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍. ഇ മെയില്‍: decknr.exc@kerala.gov.in.
കൈപ്പാട് അരി; തപാല്‍ കവര്‍ പ്രകാശനം ഇന്ന്
ജില്ലയില്‍ ഭൗമസൂചികാ പദവിയുള്ള കൈപ്പാട് അരിയുടെ പേരിലുള്ള പ്രതേ്യക തപാല്‍ കവര്‍ ഒക്ടോബര്‍ 30 ശനി വൈകിട്ട് നാലിന് പഴയങ്ങാടി മുഖ്യ തപാല്‍ ഓഫീസില്‍ പുറത്തിറക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എം വിജിന് എം എല്‍ എ, ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി നിര്‍മ്മലാദേവി, കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ എന്നിവര്‍ സംബന്ധിക്കും. പ്രതേ്യക കവറുകള്‍ മുഴുവന്‍ ഫിലാറ്റലിക് ബ്യൂറോകളിലും ലഭ്യമാക്കും
ശിശുദിനാഘോഷം; കുട്ടികള്‍ക്ക് രചനാ മത്സങ്ങള്‍
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്കായി പ്രസംഗ മത്സരവും എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്കായി രചനാ മത്സരവും (കഥ, കവിത, ഉപന്യാസം) സംഘടിപ്പിക്കുന്നു. നവംബര്‍ നാലിന് രാവിലെ 10 മണി മുതല്‍ തളാപ്പ് മിക്സഡ് യു പി സ്കൂളില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പരിപാടി. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ നവംബര്‍ രണ്ടിന് വൈകിട്ട് ഏഴ് മണിക്കകം 9656061031 (പ്രസംഗം), 9895386896 (കഥാരചന) 9846119625 (കവിതാ രചന), 9447853744 (ഉപന്യാസരചന) എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
കെല്‍ട്രോണില്‍ ജേണലിസം കോഴ്സ്; സീറ്റ് ഒഴിവ്
കെല്‍ട്രോണിന്റെ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ സീറ്റ് ഒഴിവ്. യോഗ്യത ബിരുദം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം, അവതരണം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തില്‍ നവംബര്‍ ആറിനകം ലഭിക്കണം. ഫോണ്‍: 9544958182, 8137969292.
ജേണലിസം, ഫാഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോണ്ടിച്ചേരി സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്സുകളായ ജേണലിസം, ഫാഷന്‍ ടെക്നോളജി ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയില്‍ സീറ്റ് ഒഴിവ്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് നവംംബര്‍ എട്ട് വരെ നടക്കും. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തതുല്ല്യം. ഫോണ്‍: 9207982622, 9495720870, 7306154107.
- Log in to post comments