Skip to main content
സാക്ഷരതാ മിഷന്‍ മികവുത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മേഖലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.

സാക്ഷരതാമിഷന്‍ മികവുത്സവം മേഖലാതല യോഗംചേര്‍ന്നു

 

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മികവുത്സവത്തിന്റെ ഭാഗമായി ജില്ലാ പ്രേരക്മാരുടെ മേഖലാതലയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രജിസ്റ്റര്‍ ചെയ്ത പഠിതാക്കളെ മികവുത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാക്ഷരതാമിഷന്‍ പ്രസിദ്ധീകരണമായ അക്ഷരകൈരളി മാസികയുടെ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി  ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടിക്ക് കൈമാറി തുടക്കം കുറിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി അദ്ധ്യക്ഷനായി. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ പി. വി. പാര്‍വ്വതി, സാക്ഷരതാസമതി അംഗങ്ങളായ ഒ.വിജയന്‍ മാസ്റ്റര്‍, ഡോ. പി. സി. ഏലിയാമ്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പാലക്കാട്, മലമ്പുഴ, കുഴല്‍മന്ദം, ചിറ്റൂര്‍ ബ്ലോക്കുകള്‍, പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റികളിലെ നോഡല്‍ പ്രേരക്മാര്‍, സി.ഇ.സി പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് സാഹചര്യത്തില്‍ മാറ്റിവച്ച സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മികവുത്സവം നവംബര്‍ ഏഴ് മുതല്‍ 14 വരെ ജില്ലയിലെ 200 കേന്ദ്രങ്ങളിലായി നടക്കും. ഇന്ന് (ഒക്‌ടോബര്‍ 30) പട്ടാമ്പി ബ്ലോക്കില്‍ മേഖലാതലയോഗം സംഘടിപ്പിക്കും.

date