Skip to main content

പച്ചതുരുത്ത് ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

 

പാലക്കാട് ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലിയില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുധാകരന്‍ പരിപാടിയില്‍ അധ്യക്ഷനാവും. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി. നീതു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മൊയ്തീന്‍കുട്ടി, ഗഫൂര്‍ കോല്‍കളത്തില്‍, കമ്മുകുട്ടി എടത്തോള്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സൂരജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date