Skip to main content

മഹാത്മാഗാന്ധി ജന്മദിനാഘോഷം; വിമുക്തി ദീപം തെളിയിക്കും

 

മഹാത്മാഗാന്ധിയുടെ 132-ാം ജന്മദിനത്തോടനുബന്ധിച്ച് കേരള ലഹരി വര്‍ജ്ജന മിഷന്റെ 'വിമുക്തി' ഒക്ടോബര്‍ രണ്ട് മുതല്‍ നടത്തി വരുന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലും വിമുക്തി ദീപം തെളിയിക്കും. ഇന്ന് (ഒക്ടോബര്‍ 30) വൈകിട്ട് ആറിന് എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രധാന സ്ഥലങ്ങളിലാണ് ദീപം തെളിയിക്കുക. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും.152 പ്രമുഖവ്യക്തികള്‍ ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.

date