Skip to main content

കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

 

ജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ 2020-21 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷ്ണന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. 7205 പേരുടെ കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡാണ് പ്രസിദ്ധീകരിച്ചത്. യോഗത്തില്‍ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ ശ്യാം.ജെ.ലാല്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അമീര്‍ ഷെറീഫ് എന്നിവര്‍ പങ്കെടുത്തു. ബന്ധപ്പെട്ട വരിക്കാര്‍ വ്യക്തിഗത ലോഗിനില്‍ പ്രവേശിച്ച് ഏഴ് ദിവസത്തിനകം ക്രെഡിറ്റ് വിവരം അംഗീകരിക്കണം. പരാതിയുള്ളവര്‍ 15 ദിവസത്തിനകം പ്രധാനാധ്യാപകന്‍ മുഖാന്തിരം അറിയിക്കണം.

date