Skip to main content

ദേശീയ ആയുര്‍വേദ ദിനാചരണം: ക്വിസ്, പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം

 

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പോസ്റ്റര്‍ ഡിസൈനിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'പോഷണത്തിന് ആയുര്‍വേദം' എന്നതാണ് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവിഷയം. ക്വിസ് മത്സരത്തിന് ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടു പേരടങ്ങുന്ന രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് അന്നേ ദിവസം തന്നെ സമ്മാനം വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.    

date