Skip to main content

മാസ് യോഗ ഡെമോണ്‍സ്‌ട്രേഷന്‍

അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ 21 ന് രാവിലെ എട്ടിന് സംഘടിപ്പിക്കുന്ന പരിപാടി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  തുടര്‍ന്നുള്ള 'മാസ് യോഗ ഡമോണ്‍സ്‌ട്രേഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജീവനക്കാര്‍ 20 നകം പേര് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക്  ചിത്ര എം.എസ്, അണ്ടര്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്, ഫോണ്‍ : 9447413090, 2518668) നല്‍കണം.  പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പച്ചക്കറി വിത്ത്, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യും.
പി.എന്‍.എക്‌സ്.2474/18

date