Skip to main content

അനുപമം വിമല വിദ്യാലയം - സമ്പൂർണ്ണ ശുചിത്വ - സുരക്ഷിത വിദ്യാലയ പ്രഖ്യാപനം  നടത്തി 

 

 

 

നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച അനുപമം വിമല വിദ്യാലയം - വിദ്യാലയ ശുചീകരണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം പെരുമണ്ണ ഇം.എം.എസ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന ഫർണ്ണീച്ചറുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ജില്ലാതല ശുചിത്വ സുരക്ഷിത വിദ്യാലയ പ്രഖ്യാപനവും ഫർണ്ണീച്ചർ വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 44 ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളുകളുകളിലും 128 എയ്ഡഡ് സ്കൂളുകളിലുമാണ് അനുപമം വിമല വിദ്യാലയം പദ്ധതി നടപ്പിലാക്കിയത്. ഒന്നര വർഷമായ അടഞ്ഞു കിടന്ന വിദ്യാലയങ്ങളിൽ ശുചീകരണവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് ഓരോ വിദ്യാലയത്തിലും നടന്നത്. ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, രക്ഷിതാക്കൾ,  പൂർവ്വ വിദ്യാർത്ഥികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് പദ്ധതി സമ്പൂർണ്ണ നടപ്പാക്കിയത്.

കുട്ടികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തുന്നതിനു മുമ്പു തന്നെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്കും ഓഫീസുകൾക്കും ആവശ്യമായ ഫർണ്ണീച്ചറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി  89 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കും സ്റ്റാഫ് മുറികളിലേക്കാവശ്യമായ ഫർണ്ണീച്ചറുകളും 31 വിദ്യാലയങ്ങളിലെ ക്ലാസ്സ്മുറികൾക്കാവശ്യമായ 839 സെറ്റ് ബെഞ്ചുകളും ഡസ്ക്കുകളും പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്തു. രണ്ടു പദ്ധതികളിലായി 1.5 കോടി രൂപയാണ് ഈ വർഷം ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്.

ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.എം. വിമല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ പദ്ധതി വിശദീകരിച്ചു. പെരുമണ്ണ പഞ്ചായത്ത്
പ്രസിഡന്റ് ഷാജി പുത്തലത്ത്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
 വി.പി ജമീല, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പ്രിൻസിപ്പൽ സുഗതകുമാരി. കെ, എം.പി.ടി.എ പ്രസിഡന്റ് രജനി ടി.കെ, എഡ്യൂക്കെയർ കോഡിനേറ്റർ യു.കെ.അബ്ദുന്നാസർ  എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ സ്വാഗതവും രാജേഷ്.ആർ നന്ദിയും പറഞ്ഞു

date