Skip to main content

'ക്യാച്ച് ദ റെയിന്‍ ക്യാമ്പയിന്‍': ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

 

 

നാഷണല്‍ വാട്ടര്‍ മിഷന്റെ 'ക്യാച്ച് ദി റെയിന്‍' ക്യാമ്പയിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയും പന്തലായനി ബ്ലോക്ക് പഞ്ചായത്തും പൂക്കാട് കലാലയവും സംയുക്തമായി ഫ്‌ളാഷ് മോബും സ്‌കിറ്റും സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റുയുവ കേന്ദ്ര ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ മുരളീധരന്‍ എം.പി.നിര്‍വ്വഹിച്ചിരുന്നു.

കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ യുവജന ഓഫീസര്‍ സി.സനൂപ്, നെഹ്‌റു യുവ കേന്ദ്ര പന്തലായനി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ബി.എച്ച്.അജയ് ദാസ്, എ.കെ.ശരത്, പൂക്കാട് കലാലയം പ്രതിനിധി അനീഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

date