Post Category
പനി: 502 പേര്‍ ചികിത്സ തേടി
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (19) 502 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 11 പേരില്‍ ഏഴ് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ട് പേരി ല്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് ചിക്കന്‍പോക്സും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 71 പേര്‍ ചികിത്സ തേടി. വല്ലന, മെഴുവേലി, കാഞ്ഞീറ്റുകര, മല്ലപ്പുഴശേരി, തെള്ളിയൂര്‍ എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി അടൂരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
(പിഎന്‍പി 1570/18)
date
- Log in to post comments