Skip to main content

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക്   കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

 

1. അടൂര്‍ 4

2. പന്തളം 6

3. പത്തനംതിട്ട 13

4. തിരുവല്ല 17

5. ആനിക്കാട്  0

6. ആറന്മുള 8

7. അരുവാപുലം 2

8. അയിരൂര്‍ 6

9. ചെന്നീര്‍ക്കര 3

10. ചെറുകോല്‍ 6

11. ചിറ്റാര്‍ 1

12. ഏറത്ത്  5

13. ഇലന്തൂര്‍ 3

14. ഏനാദിമംഗലം 3

15. ഇരവിപേരൂര്‍ 1

16. ഏഴംകുളം 4

17. എഴുമറ്റൂര്‍ 0

18. കടമ്പനാട് 3

19. കടപ്ര 4

20. കലഞ്ഞൂര്‍ 3

21. കല്ലൂപ്പാറ 4

22. കവിയൂര്‍ 3

23. കൊടുമണ്‍ 7

24. കോയിപ്രം 6

25. കോന്നി   3

26. കൊറ്റനാട് 1

27. കോട്ടാങ്ങല്‍ 1

28. കോഴഞ്ചേരി 5

29. കുളനട  4

30. കുന്നന്താനം 7

31. കുറ്റൂര്‍ 2

32. മലയാലപ്പുഴ 2

33. മല്ലപ്പളളി 5

34. മല്ലപ്പുഴശ്ശേരി 5

35. മെഴുവേലി 1

36. മൈലപ്ര 1

37. നാറാണംമൂഴി 5

38. നാരങ്ങാനം  4

39. നെടുമ്പ്രം 3

40. നിരണം 1

41. ഓമല്ലൂര്‍ 3

42. പള്ളിക്കല്‍ 4

43. പന്തളം-തെക്കേക്കര 3

44. പെരിങ്ങര 4

45. പ്രമാടം 2

46. പുറമറ്റം 11

47. റാന്നി 2

48. റാന്നി-പഴവങ്ങാടി 2

49. റാന്നി-അങ്ങാടി  1

50. റാന്നി-പെരുനാട് 1

51. സീതത്തോട് 1

52. തണ്ണിത്തോട് 0

53. തോട്ടപ്പുഴശ്ശേരി 2

54. തുമ്പമണ്‍ 1

55. വടശ്ശേരിക്കര 1

56. വളളിക്കോട് 3

57. വെച്ചൂച്ചിറ 10

 

ജില്ലയില്‍ ഇതുവരെ ആകെ 193618 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 186063 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

 

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പന്തളം സ്വദേശി (75) 01.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു. 

2) പുറമറ്റം സ്വദേശി (80) 01.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു. 

3) കല്ലൂപ്പാറ സ്വദേശി (84) 01.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു. 

 

ജില്ലയില്‍ ഇന്ന് 508 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 188213 ആണ്.  പത്തനംതിട്ട ജില്ലക്കാരായ 4127 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3956 പേര്‍ ജില്ലയിലും  171 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12198പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4226 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1590 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

 

 

date