Skip to main content

ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു

സാക്ഷരതാ മിഷന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ ആറളം ഫാമില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയായ ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍, സംഘാടകസമിതി അംഗങ്ങള്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. നിരക്ഷരരായ 700 പഠിതാക്കളെ സാക്ഷരരാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. 2020 ല്‍ ആരംഭിച്ച പദ്ധതി കൊവിഡ് മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഡിസംബര്‍ മാസത്തില്‍ പഠിതാക്കള്‍ക്കായി മികവുത്സവം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്്. സാക്ഷരതാമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷനായി. സാക്ഷരതാമിഷനന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, കോ ഓഡിനേറ്റര്‍ ജിതേഷ്, കെ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

date