Skip to main content

മോട്ടോര്‍ കാബ് ഉടമകള്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം  പുന:സ്ഥാപിക്കാം

 

 

 

ഒറ്റത്തവണ നികുതി കുടിശ്ശിക അടക്കുന്നതിന് 2021 മെയ് മുതല്‍ ഇന്‍സ്റ്റാള്‍മെന്റ് അനുവദിക്കപ്പെട്ടതിന്  ശേഷം വീഴ്ച വരുത്തിയതും 2021 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്തതുമായ മോട്ടോര്‍ കാബ്, ടൂറിസ്റ്റ് മോട്ടോര്‍ കാബ് വാഹന ഉടമകള്‍ക്ക് മുടക്കം വരുത്തിയ ഗഡുക്കള്‍ അടച്ച് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം പുന:സ്ഥാപിക്കാം.  വീഴ്ച വരുത്തിയ ഗഡുകള്‍ നവംബര്‍ 10നകം ഓഫീസില്‍ അടക്കുന്നപക്ഷം അവശേഷിക്കുന്ന ഏഴ് ദ്വൈമാസ ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം പുനഃസ്ഥാപിച്ച് നല്‍കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്്   ഓഫീസര്‍ അറിയിച്ചു.  

date