Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച എട്ടിന്

 

 

 

ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ എട്ടിന്  രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ കൂടിക്കാഴ്ച നടത്തും.  ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവും ഫുഡ്  പ്രൊഡക്ഷന്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2385861.

date