Skip to main content

നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം  

 

 

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ 2021 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍  കുറയാതെ ഗ്രേഡ് ലഭിച്ചവരും നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ദീര്‍ഘകാല കോച്ചിംഗ് ക്ലാസ്സില്‍ പങ്കെടുത്തു പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് 2022 ലെ നീറ്റ്, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്ലാസുകളാണ് നല്‍കുക.  2012 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.  എന്നാല്‍ രണ്ടില്‍  കൂടുതല്‍  പരിശീലനങ്ങളില്‍ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കില്ല.  താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ എന്നിവ വെള്ളകടലാസില്‍ രേഖപ്പെടുത്തി  പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിന് തയ്യാറാണെന്ന രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പു സഹിതം നവംബര്‍ 12ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസിലോ കോടഞ്ചേരി/പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം.  നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല.  അപേക്ഷകര്‍ ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍,ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളവരായിരിക്കണം.
 

date