Skip to main content

അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദ്ദേശം പാലിക്കണം - ഡി.എം.ഒ

 

 

 

അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദ്ദേശം സ്‌കൂളുകളില്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. അധ്യാപകരും മറ്റു ജീവനക്കാരും വാക്‌സിന്‍ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന നിര്‍ദേശവും വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനിയും വാക്‌സിനെടുക്കാത്ത രക്ഷിതാക്കളുണ്ടങ്കില്‍ ഉടന്‍ വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതാണ്. 

കോവിഡ് രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റുജീവനക്കാര്‍ ഒരു കാരണവശാലും സ്‌കൂള്‍ പരിസരങ്ങളിലേക്ക് വരാന്‍ പാടില്ല. ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും നിരന്തരം നിരീക്ഷിക്കാനും അതത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
കോവിഡ് പ്രതിരോധത്തിന് അനുയോജ്യമായ ശീലങ്ങള്‍ ഉറപ്പുവരുത്തണം. മുന്‍കരുതലുകള്‍ സ്‌കൂളുകളില്‍ എല്ലാവരും കര്‍ശനമായും പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

date