Skip to main content

സാങ്കേതിക വിദഗ്ധന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

 

ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നതിനും അനുമതി നല്‍കുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയിലേക്ക് സാങ്കേതിക വിദഗ്ധന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

യോഗ്യത - മിറ്റ് ടെക്നോളജി, സ്ളോട്ടര്‍ഹൗസ് റെന്റിംഗ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവം. നിലവില്‍ സേവനം അനുഷ്ഠിക്കുന്നവരോ, വിരമിച്ചവരോ,  മീറ്റ് ടെക്നോളജിയില്‍ പ്രാവീണ്യമുള്ള വെറ്ററിനറി കോളേജ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്നവര്‍, വിരമിച്ചവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ നവംബര്‍ ആറിനു വൈകിട്ട് അഞ്ചിനകം ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലോ, tscpkd@gmail.com ലോ അപേക്ഷ ലഭ്യമാക്കണം.  ഡി.എല്‍.എഫ്.എം.സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ഓണറേറിയവും, യോഗങ്ങളില്‍  പങ്കെടുക്കുന്നതിന് സിറ്റിങ് ഫീസിനും അര്‍ഹരായിരിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505710.

date