Skip to main content

പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ ഭാഗമായി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പദ്ധതിയില്‍ പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ വേതനം 8000 രൂപ.  യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ നേടിയ യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുള്ള പി.ജി ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി എന്‍ വൈ എസ്/ എം എസ് സി (യോഗ), എം ഫില്‍ (യോഗ) എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെയും നിയമനത്തിനായി പരിഗണിക്കും. പ്രായപരിധി 40 വയസ്. താല്പര്യമുള്ളവര്‍ നവംബര്‍ 10 ന് ഉച്ചയ്ക്ക് 2.30 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2544296.

date